പട്ടാമ്പി : ഇലക്ട്രിക്കലി ഓപ്പറേറ്റഡ് ലിഫ്റ്റിങ് ബാരിയർ (ഇ.ഒ.എൽ.ബി) സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പട്ടാമ്പിക്കും, പള്ളിപ്പുറം സ്റ്റേഷനും ഇടയിലുള്ള പാലത്തറ ഗേറ്റ് ( ഗേറ്റ് നമ്പർ 167 A) നവംബർ 13 ബുധനാഴ്ച്ച അടച്ചിടുമെന്ന് ഷൊർണൂർ അസിസ്റ്റൻ്റ് ഡിവിഷണൽ എഞ്ചിനീയർ അറിയിച്ചു.
റോഡ് യാത്രികർ പട്ടാമ്പി - പള്ളിപ്പുറം റോഡിന് പകരം പട്ടാമ്പിയിൽ നിന്ന് വെള്ളിയാങ്കല്ല് പാലം വഴി പള്ളിപ്പുറം റോഡ് ഉപയോഗിക്കേണ്ടതാണ്. രാവിലെ 8 മുതൽ വൈകിട്ട് 5 വരെയാണ് ഗേറ്റ് അടച്ചിടുന്നത്