നീലിയാട്ടിൽ നിയന്ത്രണം വിട്ട ലോറി വൈദ്യുതി പോസ്റ്റിൽ ഇടിച്ചു അപകടം

 


കുമരനെല്ലൂർ : പാലക്കാട് മലപ്പുറം ജില്ലാ അതിർത്തിയായ നീലിയാട്ടിൽ നിയന്ത്രണം വിട്ട ലോറി വൈദ്യുതി പോസ്റ്റിൽ ഇടിച്ചു. അപകടത്തിൽ ലോറി ഡ്രൈവറും സഹയാത്രികനും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

കഴിഞ്ഞദിവസം രാത്രിയിലാണ് സംഭവം. എടപ്പാൾ ഭാഗത്തുനിന്നും പട്ടാമ്പി ഭാഗത്തേക്ക് പോകുകയായിരുന്ന ലോറി  നീലിയാട്ടിലെ അപകടകരമായ വളവിൽ നിയന്ത്രണം വിട്ടു സമീപത്തെ പോസ്റ്റിൽ ഇടിക്കുക യായിരുന്നു.

സമീപത്തുള്ള ബിൽഡിങ്ങിന് അരികിൽ കിടന്നുറങ്ങിയ യുവാക്കൾ അത്ഭുതകരമായാണ്  രക്ഷപ്പെട്ടത്.

Tags

Below Post Ad