കലക്ക്‌ ജാതി-മത ഭേദമില്ലെന്ന് തെളിയിച്ച് മതസൗഹാർദ്ദത്തിന്റെ നവചരിതം രചിച്ച് റിദ ഫാത്തിമ



ചാലിശ്ശേരി: കലക്ക്‌ ജാതി-മത ഭേദമില്ലെന്ന്  തെളിയിച്ച്  മതസൗഹാർദ്ദത്തിന്റെ നവചരിതം രചിച്ച് റിദ ഫാത്തിമ

സംസ്കൃതോത്സവത്തിലെ അഷ്‌ടപദിയിൽ താരമായി സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടി റിദ ഫാത്തിമ .ചാലിശ്ശേരി ഗവ:ഹയർ സെക്കന്ററി സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയാണ്. 

മഞ്ഞളൂർ സുരേന്ദ്രനാണ് പരിശീലകൻ.അഞ്ചാം ക്ലാസ് മുതൽ ശാസ്ത്രീയ സംഗീതം പഠിക്കുന്നുണ്ട്. കഴിഞ്ഞ വർഷം അഷ്ടപദിക്ക് ജില്ലയിൽ എ ഗ്രേഡ് നേടിയ റിദ ഫാത്തിമ. ഇതേ സ്കൂളിലെ അധ്യാപിക ഷമീറ - അഷ്റഫ് ദമ്പതികളുടെ മകളാണ്.

Tags

Below Post Ad