പട്ടാമ്പിയിലെ പുതിയ പാലം, കൊടുമുണ്ട പാലം എന്നിവയുടെ സ്ഥലമെടുപ്പ് നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് മുഹമ്മദ് മുഹ്സിന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. വല്ലപ്പുഴ മേല്‍പാലം നിര്‍മാണവുമായി ബന്ധപ്പെട്ട സര്‍വെ പെട്ടെന്ന് തന്നെ പൂര്‍ത്തീകരിക്കണം. ഓങ്ങല്ലൂര്‍, വല്ലപ്പുഴ, തിരുവേഗപ്പുറ ഗ്രാമപഞ്ചായത്തുകളിലെ ജല്‍ജീവന്‍ മിഷന്‍ പദ്ധതി അടുത്ത മാര്‍ച്ച് മാസത്തില്‍ തന്നെ പൂര്‍ത്തീകരിക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു.
കൂറ്റനാട്- പെരിങ്ങോട് റോഡ്, നടുവട്ടം- തണ്ണീര്‍ക്കോട് റോഡ്, ചാലിശ്ശേരി റോഡ് തുടങ്ങിയവ അടിയന്തിരമായി നവീകരിക്കണമെന്നും അബ്ദുസ്സമദ് സമദാനി എം.പിയുടെ പ്രതിനിധി ആവശ്യപ്പെട്ടു.
ജില്ലയിലെ എല്ലാ സര്‍ക്കാര്‍ കാര്യാലയങ്ങളും ഹരിത പ്രോട്ടോകോള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ഇതുമായി ബന്ധപ്പെട്ട് കൃത്യമായ ഇടവേളകളില്‍ പരിശോധനകള്‍ നടത്തുമെന്നും യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ലാ കളക്ടര്‍ ഡോ. എസ്. ചിത്ര അറിയിച്ചു.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എം.എല്‍.എമാരായ കെ.ഡി പ്രസേനന്‍, കെ. ബാബു, പി. പി സുമോദ്, എ. പ്രഭാകരന്‍, മുഹമ്മദ് മുഹ്സിന്‍, എ.ഡി.എം പി.സുരേഷ്, ജില്ലാ പ്ലാനിങ് ഓഫീസര്‍ ശ്രീലത, അബ്ദുസ്സമദ് സമദാനി എം.പിയുടെ പ്രതിനിധി എസ്.എം.കെ തങ്ങള്‍, മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ പ്രതിനിധി എസ്. വിനോദ് ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.