പട്ടാമ്പി : തെക്കുമുറിയിൽ ശബരിമല തീർത്ഥാടന വാഹനം സ്കൂട്ടറിൽ ഇടിച്ച് അപകടം. ശനിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്.
മുതുതല കൊഴിക്കോട്ടിരി സ്വദേശികളായ സുനിൽകുമാർ മകൾ അജിത എന്നിവർക്ക് ഗുരുതര പരിക്കേറ്റു. ഇവരെ ആദ്യം പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിലും വിദഗ് ചികിത്സയ്ക്കായി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ശങ്കരമംഗലം ഭാഗത്തുനിന്നും പട്ടാമ്പി ഭാഗത്തേക്ക് പോകുകയറുന്ന സ്കൂട്ടറിൽ എതിർദിശയിൽ വന്ന ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം ഇടിക്കുകയും സ്കൂട്ടർ യാത്രക്കാർ തെറിച്ച് റോഡിലേക്ക് വീഴുകയും ചെയ്തു. സ്കൂട്ടറിൽ ഇടിച്ച വാഹനം നിർത്താതെ പോയി. പട്ടാമ്പി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
സി സി ടി വി ദൃശ്യം: