“ക്ലീൻ ആനക്കര – ഗ്രീൻ ആനക്കര @2026” എന്ന ലക്ഷ്യത്തോടെ ആനക്കര ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന മാലിന്യനിർമാർജന പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് ആനക്കരയിൽ തുടക്കമായി.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി അംബിക ടീച്ചറുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് ബഹുമാനപ്പെട്ട എം.എൽ.എ ശ്രീ. വി. ടി. ബൽറാം ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ സീനത്ത് പുളിക്കൽ സ്വാഗതം പറഞ്ഞു. ബ്ലോക്ക് മെമ്പർമാരായ പ്രജിഷ് കെ. പി., ഇ. പി. ഗോപാലകൃഷ്ണൻ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ റഷീദ് പി., ഷീജ പ്രകാശ്, മെമ്പർമാരായ സൽമ ബഷീർ, മനോജ് കെ. പി. എന്നിവർ ആശംസകൾ അറിയിച്ചു.
രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വ്യാപാരി വ്യവസായി സമിതി അംഗങ്ങൾ, ക്ലബ് പ്രതിനിധികൾ, ഹരിത കർമ്മസേന അംഗങ്ങൾ, ഓട്ടോ പ്രതിനിധികൾ, നാട്ടുകാർ തുടങ്ങിയവരുടെ സജീവ സാന്നിധ്യം പരിപാടിക്ക് കൂടുതൽ ഊർജം പകർന്നു.
