വടക്കഞ്ചേരി - മണ്ണുത്തി ദേശീയപാത വാണിയംപാറയിൽ ബസ് കാത്തുനിന്ന 4 പേരെ കാർ ഇടിച്ചു തെറിപ്പിച്ചു . അപകടത്തിൽ ഒരാൾ മരിച്ചു. വാണിയംപാറ പൊട്ടിമട സ്വദേശി അബ്ദുൽ റസാക്ക് ആണ് മരിച്ചത്.
ഇയാളുടെ ഭാര്യ ഷക്കീല വാണിയംപാറ സ്വദേശികളായ പ്രദീപ്, മണികണ്ഠൻ, എന്നിവർക്കാണ് പരിക്കേറ്റത്. ഞായറാഴ്ച രാവിലെ 6:00 മണിക്കായിരുന്നു അപകടം. ഉടനെ നാട്ടുകാർ ചേർന്ന് ഇവരെ ഇരട്ടക്കുളം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും അബ്ദുൽ റസാഖിനെ രക്ഷിക്കാനായില്ല.
തൃശൂർ ദിശയിലേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് ഇവർക്കുമേൽ ഇടിച്ചു കയറുകയായിരുന്നു.കാർ ഡ്രൈവർ തൃശ്ശൂർ സ്വദേശി അമൽ (22)നെ വടക്കഞ്ചേരി പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
