തൃത്താല സബ് ജില്ലാ ഖോ-ഖോ മൽസരം: ചാലിശ്ശേരി ജി എച്ച് എസ് എസിന് ഇരട്ടകിരീടം

 



തൃത്താല സബ്‌ജില്ല ഖോ-ഖോ ചാമ്പ്യൻഷിപ്പിൽ ചാലിശ്ശേരി സ്കൂളിന് ഇരട്ടക്കിരീടം. ചാലിശ്ശേരി സ്കൂൾ ഗ്രൗണ്ടിൽ നടന്ന ഖോ- ഖോ മത്സരത്തിൽ സബ് ജൂനിയർ, ജൂനിയർ വിഭാഗങ്ങളിൽ ചാലിശ്ശേരി ചാമ്പ്യൻമാരായി. 


സീനിയർ വിഭാഗത്തിൽ റണ്ണറപ്പായും മികച്ച പ്രകടനം കാഴ്ചവെച്ചു.സീനിയർ വിഭാഗത്തിൽ വട്ടേനാട് സ്കൂളാണ് ജേതാക്കളായത്.



തൃത്താല സബ്‌ജില്ലയിൽ ഖോ-ഖോ ചാമ്പ്യൻഷിപ്പ് ആരംഭിച്ചിട്ട് രണ്ടാം വർഷത്തിൽ വിവിധ വിഭാഗങ്ങളിലായി ഒമ്പത് ടീമുകൾ മത്സരിച്ചു. മൂന്ന് വിഭാഗങ്ങളിലും മികച്ച പ്രകടനം കാഴ്ചവെച്ച ചാലിശ്ശേരി സ്കൂൾ കായികരംഗത്തെ മികവ് ഒരിക്കൽക്കൂടി തെളിയിച്ചു.

തൃത്താല വിദ്യഭ്യാസ ഉപജില്ല ഓഫീസർ കെ പ്രസാദ് , തൃശ്ശൂർ ജില്ലാ റിട്ട. ഡി.ഡി. ബാലകൃഷ്ണൻ എന്നിവർ ട്രോഫികൾ വിതരണം ചെയ്തു.

 പ്രധാനാധ്യാപിക ഷീന പി ശങ്കർ , പി.ടി.എ. പ്രസിഡന്റ് ഷാജിബിൻ ഹൈദർ കായികധ്യാപിക ഷക്കീല മുഹമ്മദ് ,സബ്‌ജില്ലാ സെക്രട്ടറി ഷബീർ , ബിബിൻ , രജീഷ് എന്നിവർ സംസാരിച്ചു.

Tags

Below Post Ad