അട്ടപ്പാടി ഇരട്ടക്കൊലപാതകം; പ്രതിയെ പശ്ചിമ ബംഗാളിൽ നിന്ന് പിടികൂടി പൊലീസ്

 



പാലക്കാട്: അട്ടപ്പാടി ഇരട്ടക്കൊലപാതക കേസിൽ പ്രതി പിടിയിൽ. യുവതിയെയും നാല് വയസുള്ള കുഞ്ഞിനേയും കൊന്ന പ്രോവത് ദാസ് എന്ന പ്രതിയാണ് പശ്ചിമബംഗാളിൽ നിന്ന് പിടിയിലായത്. പാലക്കാട്‌ നിന്ന് കൊൽക്കത്തയിലെത്തിയ പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കൊന്നത് തന്റെ ഭാര്യയെയും കുഞ്ഞിനെയുമല്ല എന്നാണ് പ്രതിയുടെ ഞെട്ടിപ്പിക്കുന്ന മൊഴി.


രണ്ട് ദിവസം മുമ്പാണ് അട്ടപ്പാടി ചീരക്കടവിൽ ഭവാനിപ്പുഴയിൽ 30 വയസ്സ് പ്രായമുള്ള യുവതിയുടെയും നാല് വയസ്സ് പ്രായമുള്ള പെൺകുഞ്ഞിന്റെയും മൃതദേഹങ്ങൾ ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടുപേരുടെയും തല അറുത്ത് ഒരു ചാക്കിലും ശരീരഭാഗങ്ങൾ മറ്റ് രണ്ട് ചാക്കുകളിലുമായായിരുന്നു പുഴയിൽ എറിഞ്ഞത്. ഒരു മാസം മുമ്പ് തോട്ടം തൊഴിലിനായി അട്ടപ്പാടിയിലെത്തിയ പശ്ചിമ ബംഗാൾ സ്വദേശി തന്റെ ഭാര്യയെയും കുഞ്ഞിനേയും കൊന്നു എന്നായിരുന്നു പ്രാഥമിക നിഗമനം.


കൊലപാതകത്തിന് ശേഷം പ്രതി പശ്ചിമ ബംഗാളിലേക്ക് കടന്നുവെന്നും കണ്ടെത്തി. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച പൊലീസ് കോയമ്പത്തൂരിൽ നിന്ന് വിമാന മാർഗം ബംഗാളിലെത്തി. അഗളി എസ്ഐ എച്ച് ഹർഷദിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ പൊലീസ് സംഘമാണ് പ്രതിയെ ബംഗാളിൽ നിന്ന് പിടികൂടിയത്. കുറ്റം സമ്മതിച്ച പ്രതി പ്രോവിത് ദാസ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണഅ നടത്തിയത്. കൊന്നത് തന്റെ ഭാര്യയെയോ കുഞ്ഞിനെയോ അല്ലെന്ന് പ്രതി പറഞ്ഞു. രണ്ട് മാസം മാത്രം പരിചയമുള്ള യുവതിയെയും കുഞ്ഞിനെയുമാണ് കൊന്നുകളഞ്ഞത്. കൊലപാതകത്തിന്റെ കാരണം ഉൾപ്പെടെ കണ്ടെത്താൻ വിശദ അന്വേഷണം തുടരും

Below Post Ad