കുമ്പിടി : ജി.ടി.ജെ .ബി. സ്കൂളിൽ പൂർവ്വ വിദ്യാർത്ഥി സംഗമവും പൂർവ്വ അധ്യാപകരെ ആദരിക്കുന്ന ‘സ്നേഹാദരം 2026’ പരിപാടിയും നടന്നു. വിദ്യാലയത്തിൽ പഠിച്ചിറങ്ങിയ പൂർവ്വ വിദ്യാർത്ഥികളെ ഒരുമിച്ചുകൂട്ടി അവരുടെ സേവനങ്ങളും നേട്ടങ്ങളും അംഗീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
പ്രധാനാധ്യാപിക ശ്രീമതി ശോഭ എസ്. ആർ. സ്വാഗതം ആശംസിച്ചു. PTA പ്രസിഡന്റ് ശ്രീ. യു. ഷമീർ അധ്യക്ഷത വഹിച്ചു. ആനക്കര പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി അമ്പിക ടീച്ചർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സൽമ, ബ്ലോക്ക് മെമ്പർ ഗോപാലകൃഷ്ണൻ, എസ് എസ് ജി ചെയർമാൻ കെ പി മുഹമ്മദ്, എ ഇ പ്രസാദ് മാസ്റ്റർ ഉൾപ്പെടെയുള്ള,, വിശിഷ്ട വ്യക്തികളും അധ്യാപകരും പൂർവ്വ വിദ്യാർത്ഥികളും ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു
അധ്യാപകരെയും ചടങ്ങിൽ ആദരിച്ചു. വർഷങ്ങൾക്കുശേഷം പഴയ സഹപാഠികളും അധ്യാപകരും ഒത്തുചേർന്നത് സംഗമത്തിന് ഏറെ ആവേശം പകർന്നു. വിദ്യാലയത്തിലെ പഴയകാല ഓർമ്മകളും അനുഭവങ്ങളും പങ്കുവെച്ചത് ചടങ്ങിന്റെ പ്രധാന ആകർഷണമായി.
മാതൃവിദ്യാലയവുമായുള്ള പൂർവ്വ വിദ്യാർത്ഥികളുടെ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും പുതിയ തലമുറയിലെ വിദ്യാർത്ഥികൾക്ക് പ്രചോദനമാകുന്നതിനും സംഗമം സഹായകമായി.
സൗഹൃദവും സ്നേഹവും ഓർമ്മകളും പങ്കുവെച്ച ‘സ്നേഹാദരം 2026’ പൂർവ്വ വിദ്യാർത്ഥികൾക്ക് മറക്കാനാവാത്ത അനുഭവമായി മാറി.കെ.വി. ഹരിഗോവിന്ദ് മാസ്റ്റർ,
എം. സുരേന്ദ്രൻ മാസ്റ്റർ,
ബി. വിമല കുമാരി ടീച്ചർ,
സി. ശ്യാമള ടീച്ചർ,
പി.ടി. രവീന്ദ്രനാഥൻ മാസ്റ്റർ,
ടി. ഹരിദാസൻ മാസ്റ്റർ,
ഒ.കെ. ഭവാനി ടീച്ചർ,
ടി.എം. മൂസ്സക്കുട്ടി മാസ്റ്റർ,
ടി. ഇബ്രാഹിംകുട്ടി മാസ്റ്റർ,
പി.കെ. സതി ടീച്ചർ,
യു.പി. സരോജിനി ടീച്ചർ,
എം.എ തിത്തിക്കുട്ടി ടീച്ചർ,
പി.വി.സുഭദ്ര ടീച്ചർ
പൂർവ അധ്യാപകരെ ആദരിച്ചു
സ്റ്റാഫ് സെക്രട്ടറി ശ്രീ വി കെ സുനിത ടീച്ചർ നന്ദി പറഞ്ഞു
