ജിദ്ദയിൽ മരിച്ച ബഷീറിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

 


ഒറ്റപ്പാലം: സൗദി അറേബ്യയിലെ ജിദ്ദയ്ക്ക് സമീപം ദഹബാനിൽ ഫോർക്ക്‌ലിഫ്റ്റ് അപകടത്തിൽ മരിച്ച ഒറ്റപ്പാലം വരോട് പുളിക്കലകത്ത് ബഷീറിൻ്റെ (57) മൃതദേഹം ഇന്നു വൈകിട്ട് 4.30 നു നാട്ടിലെത്തിക്കും. വീട്ടിലെ പൊതുദർശനത്തിനു ശേഷം വരോട് ജുമാമസ്ജിദിൽ കബറടക്കും.

പരേതരായ അബൂബക്കറിൻ്റെയും മുളക്കൽ ബീവിയുടെയും മകനാണ്. ഖത്തറിലും സൗദിയിലുമായി 37 വർഷം പ്രവാസ ജീവിതം നയിച്ചു ഭാര്യ : മുളയ്ക്കൽ നസീമ.

മക്കൾ: നവാസ് (ജിദ്ദ), നഫ്‌ല, നൗഫൽ (ത്വായിഫ്). മരുമക്കൾ:തസ്‌നീം ,മുഹമ്മദ് നിസാമുദ്ദീൻ.സഹോദരങ്ങൾ :ഹനീഫ (ഖത്തർ),സുഹറ, ഷരീഫ് (ഖത്തർ).


Below Post Ad