തൃശ്ശൂർ: കുന്നംകുളത്ത് കാർ ഇടിച്ച് ബൈക്ക് യാത്രക്കാരായ മൂന്നംഗ കുടുംബം മരണപ്പെട്ടു. എടക്കഴിയൂർ സ്വദേശികളായ മുനീർ, ഭാര്യ സഫ്ന, ഇവരുടെ മൂന്നുവയസ്സുകാരനായ മകൻ യമിൽ എന്നിവരാണ് മരിച്ചത്.
ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു അപകടം. അമിതവേഗത്തിൽ എത്തിയ കാർ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന കുടുംബത്തെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. തുടർന്ന് നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചുകയറി.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മുനീറും ഷിഹ്നയും ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണപ്പെട്ടിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മൂന്നുവയസ്സുകാരനായ എമിൽ മരണപ്പെട്ടത്. അപകടത്തിൽ കാറും ബൈക്കും പൂർണമായും തകർന്നു. സംഭവത്തിൽ മദ്യലഹരിയിലായിരുന്ന കാർ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിൽ എടുത്തു
