ദേശമംഗലം : മേലെ തലശ്ശേരിയിൽ അത്തിക്കച്ചാൽ റോഡിൽ താമസിക്കുന്ന തെക്കേതിൽ പരേതനായ പരമൻ എന്നവരുടെ മകൻ രാജേഷ് ( 25 ) ട്രെയിൻ തട്ടി മരണപ്പെട്ടു.
തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കുന്ന സുഹൃത്തിന്റെ സഹോദരിക്ക് രക്തം നൽകുന്നതിനായി ആശുപത്രിയിലേക്ക് പോയിരുന്നു.
ശേഷം ഇന്ന് ഉച്ചയ്ക്ക് 12. 30 ഓടുകൂടി സുഹൃത്തിനോടൊപ്പം തിരിച്ചുവരുന്ന വഴിയിലാണ് അപകടം നടന്നത്. സംഭവസ്ഥലത്ത് എത്തിയ പോലീസ് മേൽ നടപടികൾക്ക് ശേഷം മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് കൊണ്ടുപോയി.വടക്കാഞ്ചേരി വളപ്പായ ബിവറേജ് പരിസരം റെയിൽവേ ട്രാക്കിൽ വച്ചാണ് അപകടം നടന്നത്.
സ്പോർട്സ് ഇനങ്ങളിൽ തല്പരനായ രാജേഷ് കമ്പിവേലി തൊഴിലാളിയാണ്.
