കൂറ്റനാട് പെരിങ്ങോട് പാതയിൽ തൊഴുക്കാട് ഭാഗത്ത് നിയന്ത്രണം തെറ്റിയ കാർ റോഡിൽ നിന്ന് മാറി മരക്കൂട്ടങ്ങൾക്കിടയിൽ ഇടിച്ചു നിന്നു വാഹനം ഓടിച്ചിരുന്ന വടക്കെ വാവനൂർ സ്വദേശി പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
ഡ്രൈവർ മാത്രമാണ് വാഹനത്തിലുണ്ടായിരുന്നത് യാത്രക്കിടയിൽ ഉറങ്ങിപ്പോയതാണ് വാഹനം നിയന്ത്രണം തെറ്റാൻ ഇടയാക്കിയതെന്ന് ഡ്രൈവർ പറഞ്ഞു.
ചൊച്ചാഴ്ച വൈകിട്ട് നാലു മണിയോടെയാണ് സംഭവം.റോഡിൽ നിന്ന് മാറി 20 മീറ്ററിലധികം അപ്പുറത്തുള്ള പൊന്തക്കാടുകളും മറ്റും നിറഞ്ഞ് കിടക്കുന്ന സ്ഥലത്തേക്കാണ് വാഹനം ഇടിച്ചു കയറിയത്. ഒരു വലിയ മരത്തിൽ ഇടിച്ചാണ് വാഹനം നിന്നത് കാറിൻ്റെ മുൻഭാഗം പാടെ തകർന്ന നില യിലാണുള്ളത്.
