കൂറ്റനാട് :പെരിങ്ങോട് ഹൈസ്‌ളിലെ അറബിക് അധ്യാപകനായ എം.ആരിഫ് രചിച്ച അറബിക് ഗാനം ആലപിച്ച് വി.എൻ. മുഹമ്മദ് യാസിൻ ഒന്നാംസ്ഥാനം നേടി. മുണ്ടക്കൈ-ചൂരൽമല ദുരന്തത്തെക്കുറിച്ച് അധ്യാപകനെഴുതിയ ഗാനം വിധികർത്താക്കളുടെ പ്രത്യേക ശ്രദ്ധനേടി.
ബുധനാഴ്ച മുഹമ്മദ് യാസിൻ അറബിക് പദ്യത്തിൽ പങ്കെടുത്ത് രണ്ടാംസ്ഥാനം നേടിയിരുന്നു. ഒന്നാംസ്ഥാനം കിട്ടാത്തതിന്റെ സങ്കടം ഉണ്ടായിരുന്നു. ഇപ്പോൾ സന്തോഷം. കഴിഞ്ഞവർഷം അറബിക് ഗാനം, അറബിക് പദ്യം എന്നിവയ്ക്ക് രണ്ടാംസ്ഥാനം ലഭിച്ചിരുന്നു.'