തൃത്താല ഗവ.ആശുപത്രിയ്ക്കു മുൻവശം സ്വകാര്യ വ്യക്തിയുടെ കൈവശത്തിലുള്ള നെൽവയൽ മണ്ണിട്ടു നികത്തിയതിനെതിരെ റവന്യൂ വിഭാഗം നടപടി സ്വീകരിച്ചു.
ഈ സ്ഥലത്ത് ഇന്ന് പട്ടാമ്പി താലൂക്ക് റവന്യു ടീം സന്ദർശിച്ച ശേഷം സ്ഥല ഉടമയെക്കൊണ്ടു തന്നെ മണ്ണ് നീക്കം ചെയ്യിപ്പിച്ചു.
പട്ടാമ്പി താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർ എ.എസ് ദീപുവിൻ്റെ നേതൃത്വത്തിലുള്ള റവന്യു ടീമാണ് നടപടിയെടുത്തത്.