തൃശൂരിൽ പാളം മുറിച്ച് കടക്കുന്നതിനിടയിൽ രണ്ട് സ്ത്രീകളെ ട്രെയിൻ തട്ടി. ഒരാൾ മരിച്ചു

 


തൃശൂർ: മുരിങ്ങൂർ ഡിവൈൻ നഗർ റെയിൽവേ സ്റ്റേഷനിൽ പാളം മുറിച്ച് കടക്കുന്നതിനിടയിൽ രണ്ട് സ്ത്രീകളെ ട്രെയിൻ തട്ടി. ഒരു സ്ത്രീ തൽക്ഷണം മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. 

ഡിവൈൻ ധ്യാനകേന്ദ്രത്തിൽ ധ്യാനത്തിന് എത്തിയ കാഞ്ഞങ്ങാട് സ്വദേശിയാണ് മരിച്ചത്. ഇവരുടെ പേര് സ്ഥിരീകരിച്ചിട്ടില്ല. വടക്കൻ പറവൂർ വടക്കും പാടൻ  തോമസിന്റെ ഭാര്യ ഉഷക്കാണ് ഗുരുതരമായി പരുക്കേറ്റത്. 

അര മണിക്കൂറോളം റെയിൽവേ ട്രാക്കിൽ പരുക്കേറ്റ് കിടന്ന ശേഷമാണ് പൊലീസ് എത്തി ഇവരെ ആശുപത്രിയിലേക്ക് മാറ്റിയത്. മൂന്നു പേർ ഒരേസമയം ട്രാക്ക് കടക്കുന്നതിനിടയിൽ എറണാകുളം ഭാഗത്ത് നിന്ന് വന്ന ട്രെയിനാണ് ഇടിച്ചത്. 


.


 

Below Post Ad