പട്ടാമ്പി ആമയൂർ എം.ഇ.എസ്. ആർട്സ് ആന്റ് സയൻസ് കോളേജിൽ കേരളപ്പിറവി ദിനാഘോഷത്തിന്റെ ഭാഗമായി എക്സൈസ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
വിദ്യാർത്ഥികളുടെ ഫ്ലാഷ് മോബും നടന്നു. അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ എൻ.ബി ഷാജു ഉദ്ഘാടനം ചെയ്തു . പ്രിൻസിപ്പൽ ഡോ.അബ്ദു പതിയിൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ വി.പി.ഗീത, വിമുക്തി കോ-ഓഡിനേറ്റർ സി. ആരതി, സിവിൽ എക്സൈസ് ഓഫീസർ ടി.പി അനിൽകുമാർ, കൊമേഴ്സ് വിഭാഗം മേധാവി കെ.ടി ഷഹനാസ്, എൻ.എസ്.എസ് കോ- ഓഡിനേറ്റർ ടി.ദിലീപ് തുടങ്ങിയവർ സംസാരിച്ചു.
വിമുക്തി മിഷൻ തയ്യാറാക്കിയ രക്ഷിതാക്കൾക്കും അധ്യാപകർക്കുമുള്ള കൈപുസ്തകമായ "കരുതൽ", വിദ്യാർത്ഥികൾക്കുള്ള കൈപുസ്തകമായ "കവചം" എന്നിവയുടെ വിതരണവും നടന്നു.