തൃത്താല നിയോജക മണ്ഡലത്തിലെ പ്രാദേശിക പത്ര, ദൃശ്യ, നവമാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ കൂറ്റനാട് പ്രസ് ക്ലബ് ലോഗോ പ്രകാശനം ചെയ്തു.
പ്രസ് ക്ലബ് പ്രസിഡണ്ട് സി.മൂസയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തൃത്താല പോലീസ് സബ് ഇൻസ്പക്ടർ പി.കെ ശശികുമാർ ലോഗോ പ്രകാശനം നിർവഹിച്ചു.
മാധ്യമ പ്രവർത്തനം വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിൽ ജനങ്ങൾക്കിടയിൽ നിന്ന് സത്യസന്ധമായി വാർത്തകൾ എത്തിക്കുന്നതിന് മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ കൂറ്റനാട് പ്രസ് ക്ലബ്ബിന് കഴിയും എന്ന് അദ്ദേഹം പറഞ്ഞു.
പ്രസ് ക്ലബ് സെക്രട്ടറി ഇസ്മായിൽ പെരുമണ്ണൂർ, ട്രഷറർ വി.രഘുകുമാർ എന്നിവർ ലോഗോ ഏറ്റുവാങ്ങി
ഉമാശങ്കർ എഴുമങ്ങാട് , സി.കെ ഉണ്ണികൃഷ്ണൻ, ടി.വി.എം അലി, സി.പി. കരീം, എസ്.എം അൻവർ കൂടല്ലൂർ , കെ.ജി. സണ്ണി, പ്രദീപ് ചെറുവാശേരി, വീരാവുണ്ണി മുള്ളത്ത്, മധു കൂറ്റനാട്, ടി.വി. അബൂബക്കർ, എ.സി.ഗീവർ ചാലിശേരി , സി.വി മുഹമ്മദ് റഹീസ് എന്നിവർ സംസാരിച്ചു.
കൂറ്റനാട് ഗുരുവായൂർ റോഡിൽ പെട്രോൾ പമ്പിന് സമീപം കൂറ്റനാട് പ്രസ് ക്ലബ് ഓഫീസ് ഉടനെ തുറന്നു പ്രവർത്തനം തുടങ്ങുമെന്ന് ഭാരവാഹികൾ അറിയിച്ചു.