തേങ്ങ ചിരകുന്ന അരവ് യന്ത്രത്തിൽ ഷാൾ കുടുങ്ങി വീട്ടമ്മക്ക് ദാരുണാന്ത്യം

 



കാസർകോട് : അരവു യന്ത്രത്തിൽ ഷാൾ കുരുങ്ങി വീട്ടമ്മക്ക് ദാരുണാന്ത്യം. പൂണെയിൽ വ്യാപാരിയായ ഉപ്പള ഗേറ്റ് അപ്ന ഗല്ലിയിലെ ഇബ്രാഹിമിന്റെ ഭാര്യ മൈമൂന (47) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെയാണ് അപകടം.

പ്രഭാതഭക്ഷണത്തിനായി അരവുയന്ത്രത്തിൽ തേങ്ങ ചിരകുകയായിരുന്നു മൈമൂന. ഇതിനിടെ അബദ്ധത്തിൽ യന്ത്രത്തിൽ ഷാൾ കുരുങ്ങുകയും കഴുത്ത് മുറുകി മരണം സംഭവിക്കുകയുമായിരുന്നു.

മുഹമ്മദ് - നഫീസ ദമ്പതികളുടെ മകളാണ് മൈമൂന. മക്കൾ: സാബിത്ത്, സഫ , ഷാഹിൽ



Below Post Ad