തൃശ്ശൂർ: വിമാനത്താവളത്തിനു സമാനമായ സൗകര്യങ്ങളുമായി നിർമാണം തുടങ്ങുന്ന തൃശ്ശൂർ റെയിൽവേസ്റ്റേഷന്റെ വാസ്തുസൗന്ദര്യവും ശ്രദ്ധേയമാകും.
തൃശ്ശൂരിന്റെ
സവിശേഷതകളുൾക്കൊള്ളുന്ന കേരളീയ വാസ്തു മാതൃകയിലാകും സ്റ്റേഷൻ നിർമാണം. രണ്ടാഴ്ചയ്ക്കകം ടെൻഡർനടപടികൾ തുടങ്ങുമെന്നാണ് റെയിൽവേ അധികൃതർ നൽകുന്ന സൂചന. ജനുവരി ആദ്യംത്തോടെ നിർമാണം തുടങ്ങും.
നിലവിലുള്ള പാർക്കിങ് സൗകര്യത്തിനു പുറമേ, 300-ലധികം കാറുകൾക്കുള്ള മൾട്ടിലെവൽ പാർക്കിങ്, 11 ടിക്കറ്റ് കൗണ്ടറുകൾ, കാൽനടക്കാർക്കും സൈക്കിൾ സവാരിക്കാർക്കും
വാഹനങ്ങൾക്കുമായി പ്രത്യേകം പാതകൾ, ജീവനക്കാർക്കായി അപ്പാർട്ടുമെന്റ് കോംപ്ലക്സ്, ട്രാൻസ്‌പോർട്ട് സ്റ്റാൻഡിന്റെ പടിഞ്ഞാറേ കവാടത്തിനഭിമുഖമായി പ്രവേശനകവാടം വീതിയേറിയ രണ്ട് നടപ്പാലങ്ങൾ, ലിഫ്റ്റുകൾ, എസ്കലേറ്ററുകൾ, ബജറ്റ് ഹോട്ടൽ, വാണിജ്യസ്ഥാപനങ്ങൾ തുടങ്ങിയവയാണ് പ്രത്യേകതകൾ.