ഹാദിയ കോൺവെക്കേഷൻ : റാങ്ക് ജേതാക്കളെ പ്രഖ്യാപിച്ചു

 


പടിഞ്ഞാറങ്ങാടി: അയ്യൂബി ഗേൾസ് വില്ലേജ് ഹയർസെക്കണ്ടറി, ഡിപ്ലോമ ഇൻ ശരീഅ കോഴ്‌സുകളിലെ റാങ്ക് ജേതാക്കളെ പ്രഖ്യാപിച്ചു. ഹയർസെക്കണ്ടറി സയൻസ്, കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് പഠനത്തിനൊപ്പം അക്കാദമി ഓഫ് വുമൺസ് സ്റ്റഡീസ് ആൻഡ് ഇസ്‌ലാമിക് സയൻസിന്റെ (ആവിസ്) ഹാദിയ ബിരുദ പഠനമാണ് വിദ്യാർഥികൾ പൂർത്തീകരിച്ചത്. ഹയർസെക്കണ്ടറി നാലു സെമസ്റ്ററുകളിലും ഡിപ്ലോമ രണ്ടു സെമസ്റ്ററുകളിലുമായിരുന്നു പരീക്ഷകൾ. പരീക്ഷ എഴുതിയ എൻപത് ശതമാന വിദ്യാർഥികൾ ഡിസ്റ്റിങ്ഷൻ കരസ്ഥമാക്കി.  

രണ്ടായിരത്തി ഇരുപത് മുതൽ ഇരുപത്തി രണ്ട് വരെയുള്ള അധ്യയന വർഷത്തിൽ സ്ഥാപനത്തിൽ അഡ്മിഷൻ നേടിയ ഇരുന്നൂറ് വിദ്യാർത്ഥികളാണ് ഈ വർഷം കോൺവെക്കേഷനിൽ ഹാദിയ ബിരുദം കരസ്ഥമാക്കുന്നത്. 2024 ഡിസംബർ 23, 24 ദിവസങ്ങളിൽ ഹാദിയ സമ്മിറ്റ് എന്ന ശീർഷകത്തിൽ കാമ്പസിൽ വെച്ചു നടക്കുന്ന കോൺവെക്കേഷൻ പ്രോഗ്രാമിൽ വിദ്യാർത്ഥികളും കുടുംബവും പങ്കുചേരും. പൊന്നാനി വലിയ പള്ളി മുദരിസ്‌ സയ്യിദ് ഹബീബ് തുറാബ് അസ്സഖാഫി കോൺവെക്കേഷൻ പ്രോഗ്രാം ഉദ്ഘടാനം നിർവഹിച്ചു സംസാരിക്കും. പ്രസ്തുത സംഗമത്തിൽ രക്ഷിതാക്കളുടെയും പ്രമുഖ വെക്തിത്വങ്ങളുടെയും സാനിധ്യത്തിൽ വിദ്യാർത്ഥികളെ അനുമോദിക്കും. 

ഹയർസെക്കണ്ടറി:

2020-2022 ബാച്ചിൽ ഫാത്തിമ ഹുസൈബ ഹാദിയ ഒതളൂർ, ഫസ്‌ല ഹാദിയ ആലൂർ, ഫാത്തിമ ജുമാന ഹാദിയ ചേകനൂർ 2021-2023 ബാച്ചിൽ ഫാത്തിമത്ത് ലുബാബ ഹാദിയ ഒതളൂർ, സലീമ ഹാദിയ കുമ്പിടി, ആയിഷ ഷിഫ ഹാദിയ പടിഞ്ഞാറങ്ങാടി. 2022-2024 ബാച്ചിൽ ഫിദ നസ്‌റിൻ ഹാദിയ ചേക്കോട്, ഫാത്തിമ ലുബാബ ഹാദിയ പടിഞ്ഞാറങ്ങാടി, ഫാത്തിമ ഫിദ ഹാദിയ കൊള്ളനൂർ.

ഹാദിയ ഡിപ്ലോമ ഇൻ ശരീഅ:

2021-2022 ബാച്ചിൽ ഫാത്തിമ ജുമൈല ഹാദിയ ബിലാൽ നഗർ, നാജിയ ഷെറിൻ ഹാദിയ കുമ്പിടി, ഹിബ ഹാദിയ പടിഞ്ഞാറങ്ങാടി. 2022-2023 ബാച്ചിൽ സഹ്‌സീബ നസ്‌റിൻ ഹാദിയ നയ്യൂർ, ഫസ്‌ല ഹാദിയ ആലൂർ, ജസീന ഹാദിയ കുമരനെല്ലൂർ, 2023-2024 ബാച്ചിൽ സലീമ ഹാദിയ കുമ്പിടി, ഫാത്തിമത്ത്ത് ലുബാബ ഹാദിയ ഒതളൂർ, ആയിഷ ഷിഫ ഹാദിയ പടിഞ്ഞാറങ്ങാടി എന്നിവർ യഥാക്രമം ഒന്ന്‌ രണ്ട് മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.

Below Post Ad