കൂറ്റനാട് : തൃത്താല നിയോജക മണ്ഡലത്തിലെ പത്ര, ദൃശ്യ, ഓൺലൈൻ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ കൂറ്റനാട് പ്രസ്സ് ക്ലബ് ഓഫീസ് ഉദ്ഘാടനം നാളെ ഡിസം. 22 ന് നടക്കും. കാലത്ത് 10 ന് തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെൻ്ററികാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ് ഉദ്ഘാടന കർമ്മം നിർവഹിക്കും.
കൂറ്റനാട് - ഗുരുവായൂർ റോഡിലെ പെട്രോൾ പമ്പിന് സമീപത്തെ ബിൽഡിങ്ങിലാണ് പ്രസ്സ് ക്ലബ്ബ് ഓഫീസ് സജ്ജീകരിച്ചിരിക്കുന്നത്. തൃത്താല നിയോജക മണ്ഡലത്തിലെ ആളുകൾക്കും വിവിധ സംഘടനകൾക്കും പത്രസമ്മേളനങ്ങൾ വിളിച്ച് ചേർക്കാൻ ആവശ്യമായ മുഴുവൻ സംവിധാനങ്ങളുമൊരുക്കിയാണ് തികച്ചും ആധുനിക രീതിയിലാണ് പ്രസ് ക്ലബ്ബ് ഓഫീസ് കെട്ടിടം സജ്ജീകരിച്ചിരിക്കുന്നത്.
ഉദ്ഘാടന ചടങ്ങിൽ മുൻ എം.എൽ.എമാർ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ , സഹകരണ ബാങ്ക് ഭാരവാഹികൾ ,വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ, സർവീസ് സംഘടനാ ഭാരവാഹികൾ, വ്യാപാരി സംഘടന നേതാക്കൾ ,കലാ-കായിക സാംസ്കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും