കൂടല്ലൂർ:ആയുർവേദ ചികിത്സാ രംഗത്തെ അതുല്യ പ്രതിഭയായിരുന്ന ഡോ. പി.കെ.കെ ഹുറൈർ കുട്ടിയുടെ രണ്ടാം അനുസ്മരണ സമ്മേളനവും സൗജന്യ ആയുർവേദ മെഗാ മെഡിക്കൽ ക്യാമ്പും ജനുവരി 12ന് ഞായറാഴ്ച രാവിലെ 9.30ന് കൂടല്ലൂർ തിത്തീമു ഉമ്മ മെമ്മോറിയൽ ആയുർവേദ ഹോസ്പിറ്റൽ ആൻ്റ് റിസർച്ച് സെന്റർ അങ്കണത്തിൽ നടത്തുമെന്ന് സ്വാഗത സംഘം ഭാരവാഹികൾ കൂറ്റനാട് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
മന്ത്രി എം.ബി രാജേഷ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. പി.മമ്മിക്കുട്ടി എം.എൽ.എ മെഗാ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനവും മുൻ എം.എൽ.എ വി.ടി ബൽറാം ലോഗോ പ്രകാശനവും നിർവഹിക്കും. ആനക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.മുഹമ്മദ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മുൻ എം.എൽ.എ മാരായ വി.കെ ചന്ദ്രൻ, സി.പി മുഹമ്മദ്, തദ്ദേശ സാരഥികൾ, പൗരപ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും.
കൂടല്ലൂർ തിത്തീമു ഉമ്മ മെമ്മോറിയൽ ആയുർവേദ ഹോസ്പിറ്റൽ ആൻ്റ് റിസർച്ച് സെന്റർ അങ്കണത്തിൽ നടക്കുന്ന മെഗാ മെഡിക്കൽ ക്യാമ്പിൽ അസ്ഥി സാന്ദ്രത, ഡയബറ്റിക് ന്യൂറോപ്പതി, ജനറൽ മെഡിസിൻ എന്നിവയുണ്ടാവും. അത്യാധുനിക ഉപകരണങ്ങളുടെ സഹായത്തോടെയാണ് രോഗനിർണ്ണയം നടത്തുക.
സൗജന്യ മരുന്നു വിതരണവും ഉണ്ടാവുമെന്ന് സ്വാഗതസംഘം ചെയർമാൻ കെ.എസ് മുരളി, കൺവീനർ പി.പി അബ്ദുൾ ലത്തീഫ്, ഡോക്ടർ പി.കെ ഷിയാസ്, ഡോക്ടർ പി.കെ നിയാസ് എന്നിവർ പറഞ്ഞു.
ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ
9447 939 644 എന്ന നമ്പരിൽ രജിസ്റ്റർ ചെയ്യണമെന്ന് ഭാരവാഹികൾ അറിയിച്ചു
വീഡിയോ :