തിരുനാവായ: മലയാളിയുടെ അക്ഷര വെളിച്ചമായ എം.ടി വാസുദേവൻ നായരുടെ വിയോത്തിൻ്റെ പതിനഞ്ചാം ദിവസം ബന്ധുക്കൾ തിരുനാവായ നമാമുകുന്ദ ക്ഷേത്ര കടവിൽ ബലിതർപ്പണം നടത്തി.
ഭാര്യ കലാമണ്ഡലം സരസ്വതി, മകൾ അശ്വതി വി നായർ, മരുമകൻ ശ്രീകാന്ത്, പേരക്കുട്ടി മാധവ്, സഹോദരീപുത്രൻ എം.ടി. രാമകൃഷണൻ ,സഹോദരപുത്രൻ ടി.സതീശൻ എന്നിവരാണ് ബലി കർമ്മങ്ങൾ നടത്തിയത്.ക്ഷേത്രം കർമ്മി ശ്രീ. സി.പി. ഉണ്ണികൃഷ്ണൻ ഇളയത് മുഖ്യകാർമ്മികത്വം നല്കി.
പിതൃമോക്ഷത്തിനായി തിലഹോമം,സായൂജ്യ പൂജ, താമരമാല എന്നീ വഴിപാടുകകളും
അന്നദാനവും നടത്തിയാണ്
ബന്ധുക്കളും, സുഹൃത്തുക്കളും തിരിച്ച് പോയത്