കൂടല്ലൂർ : എഴുത്തുകാരനും കവിയുമായ അർഷദ് കൂടല്ലൂരിന്റെ കവിതാ സമാഹാരമായ "സ്റ്റേഷൻ നമ്പർ വൺ ദി കിച്ചൻ" എന്ന പുസ്തകത്തിന്റെ പ്രകാശനം ഫെബ്രുവരി 2 ഞായറാഴ്ച കൂടല്ലൂർ ഗവൺമെന്റ് ഹൈസ്കൂളിൽ വച്ച് നടക്കും.
പ്രശസ്ത കവി പവിത്രൻ തീക്കുനി പുസ്തകത്തിന്റെ പ്രകാശനം നിർവഹിക്കും. ഷൊർണൂർ എംഎൽഎ പി മമ്മിക്കുട്ടി ഉദ്ഘാടനം നിർവഹിക്കും.പി എം അസീസ് അധ്യക്ഷനാകും. മലയാളത്തിന്റെ സാഹിത്യകാരൻ പി സുരേന്ദ്രൻ പുസ്തക പരിചയം നടത്തും. കെപിസിസി വൈസ് പ്രസിഡണ്ടും മുൻ എംഎൽഎയുമായ വി ടി ബൽറാം മുഖ്യതിഥിയാകും. എവി സുഭാഷ് മുഖ്യപ്രഭാഷണം നിർവഹിക്കും.
സായൂജ് ബാലുശ്ശേരി, എം ടി രവീന്ദ്രൻ, എം ടി ഗീത, സുരേഷ് മാസ്റ്റർ,ഹമീദ് തത്താത്ത്, അബ്ദുൽ അസീസ് സിവി, സലിം കൂടല്ലൂർ, റഹീം കുമരനെല്ലൂർ,ലത്തീഫ് പുളിക്കപറമ്പിൽ, നൂറുദ്ദീൻ പി പി, അക്ബർ കൂടല്ലൂർ അബ്ദുൽ റഹീം ആനക്കര എന്നിവർ പങ്കെടുക്കും. മുനീബ് ഹസ്സൻ സ്വാഗതവും അർഷദ് കൂടല്ലൂർ നന്ദിയും പറയും.
അർഷദ് കൂടല്ലൂരിന്റെ മൂന്നാമത്തെ പുസ്തകമാണ് പ്രസാധാനം നിർവഹിക്കുന്നത്. മാൻ കയ്ന്റ പബ്ലിക്കേഷൻസ് ആണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.