വാഹനാപകടത്തിൽ നവവരന് ദാരുണാന്ത്യം; അപകടം ഇന്ന് വിവാഹം നടക്കാനിരിക്കെ

 


വാഹനാപകടത്തിൽ നവവരന് ദാരുണാന്ത്യം. കോട്ടയം കടപ്ലാമറ്റം സ്വദേശി ജിജോ ജിൻസണാണ് മരിച്ചത്. ഇന്നായിരുന്നു ജിജോയുടെ വിവാഹം നടക്കേണ്ടിയിരുന്നത്.

ഇന്നലെ രാത്രി 10 മണിയോടെ എംസി റോഡിൽ കളിക്കാവിലാണ് അപകടമുണ്ടായത്. ബൈക്കും ട്രാവലറും കൂട്ടിയിടിക്കുകയായിരുന്നു. ജിജോയ്ക്കൊപ്പം ബൈക്കിലുണ്ടായിരുന്ന യുവാവ് ചികിത്സയിലാണ്.

Tags

Below Post Ad