കുറ്റിപ്പുറത്ത് കെഎസ്ആർടിസി ബസ് ഇടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം.

 


കുറ്റിപ്പുറം: കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഇടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം.

കുറ്റിപ്പുറം മിനി പമ്പക്ക് സമീപം ഉണ്ടായ അപകടത്തിൽ തിരുന്നാവായ സ്വദേശി സൗരവ് കൃഷ്ണയാണ് (25) മരണപ്പെട്ടത്:

തൃശൂരിൽ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് എതിർദിശയിൽ നിന്ന് വന്ന ബൈക്കിൽ ഇടിച്ചാണ് അപകടം.

അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു നാട്ടുകാരും കുറ്റിപ്പുറം പോലീസും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

മൃതദേഹം കുറ്റിപ്പുറം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച ശേഷം പോസ്റ്റ്മോർട്ടത്തിനായി ബന്ധുക്കൾക്ക് വിട്ടു നൽകും

Below Post Ad