ചാലിശ്ശേരി ഗ്രാമ പഞ്ചായത്തിൽ ക്ലർക്ക് തസ്തികയിലെ അവധി ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി എസ്.എസ്.എൽ.സി. അടിസ്ഥാനയോഗ്യത ഉള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു.
അവധിയിൽ പ്രവേശിച്ചിട്ടുള്ള ജീവനക്കാരി തിരികെ ജോലിയിൽ പ്രവേശിക്കുന്നത് വരെ മാത്രമായിരിക്കും നിയമനം.
പ്രായപരിധി:18-36
നിയമാനുസൃതമായ ഇളവുകൾ ബാധകമായ വിഭാഗങ്ങൾക്ക് ലഭിക്കുന്നതാണ്. പ്രവർത്തിപരിചയം,കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവ ഉള്ളവർക്ക് മുൻഗണന ലഭിക്കുന്നതാണ്.
യോഗ്യരായ ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, വയസ്സ്,പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം 31-01-2025 വെള്ളിയാഴ്ച 11 മണിക്ക് ഓഫീസിൽ നേരിട്ട് ഹാജരാകേണ്ടതാണ്.