തിരുമിറ്റക്കോട് പഞ്ചായത്തിലെ വടക്കേ ചെരിപ്പൂരിലുള്ള പള്ളിയിൽ പ്രഭാത നമസ്കാരത്തിന് എത്തിയ വയോധികൻ മരണപ്പെട്ട സംഭവത്തിൽ ചാലിശ്ശേരി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
ദീർഘകാലം പ്രവാസിയായിരുന്ന കതിരക്കോട്ടിൽ മൊയ്തുട്ടി (62) യെയാണ് പള്ളിക്കകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇദ്ദേഹം ഫുജൈറയിൽ പോലീസ് വിഭാഗത്തിൽ സേവനമനുഷ്ഠിച്ചിരുന്നു. നാട്ടിൽ എത്തിയ മൊയ്തുട്ടി രണ്ടു വർഷമായി കാർഷിക ജോലിയിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു.
മൃതദേഹം തൃശൂർ മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തിയ ശേഷം ചെരിപ്പൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. അന്വേഷണത്തിന്റെ ഭാഗമായി പോലീസും ജില്ലാ ഫോറൻസിക് വിഭാഗവും വിരലടയാള വിദഗ്ധരും പള്ളിയും പരിസരവും സന്ദർശിച്ചു.
ഭാര്യ: ഉമ്മു ഹബീബ. മക്കൾ: മുനീർ, അമീർ, ഷഹർബാൻ. മരുമക്കൾ: അബ്ദുൾ ലത്തീഫ്, ഫംന, സ്വാഹിബ.