തൃത്താല മണ്ഡലം കെഎംസിസി യുഎഇ കോർഡിനേഷൻ കമ്മിറ്റി നിലവിൽ വന്നു

 


 പ്രവാസ ഭൂമികയിൽ പ്രയാസപ്പെടുന്നവരെ ചേർത്തു നിർത്തിയും , വേദനിക്കുന്നവന്റെ സങ്കടങ്ങൾക്ക് പരിഹാരമോതിയും നാല് പതിറ്റാണ്ട് നീണ്ട സേവന സപര്യയുടെ നാമമാണ് കെ.എം.സി.സി.  യു.എ ഇ യിലെ തൃത്താല മണ്ഡലം കെ.എം.സി.സി പ്രവർത്തകരുടെ ഒരുമിച്ചുള്ള മുന്നേറ്റത്തിനും, മുസ്ലീം ലീഗ് പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുവാനും വേണ്ടി യു എ ഇ കെ എം സി സി തൃത്താല മണ്ഡലം കോഡിനേഷൻ കമ്മിറ്റിക്ക് രൂപം നൽകി. 

കമ്മിറ്റിയുടെ പ്രഥമ ഭാരവാഹികൾ ആയി ഉമ്മർ തട്ടത്താഴത്ത് ചെയർമാൻ,  അഷ്‌റഫ്‌ കൊഴിക്കര,  ജനറൽ കൺവീനർ,  റഷീദ് തുറക്കൽ ട്രഷറർ,  മഹ്‌റൂഫ് കൊഴിക്കര കോർഡിനേറ്റർ,  സുലൈമാൻ ബാവ,  അഷ്‌റഫ്‌ കൊള്ളാനൂർ,  അൻവർ തൃത്താല - വൈസ് ചെയർമാൻ .  TMA സിദീഖ്,  ബഷീർ,  യുസുഫ് ഷാ - ജോയിന്റ് കൺവീനർ എന്നിവരെയും,  37 അംഗ എസ്ക്യൂട്ടീവ് അംഗങ്ങളെയും തെരെഞ്ഞെടുത്തു.

Below Post Ad