പട്ടാമ്പി വല്ലപ്പുഴയിൽ നിന്നും കാണാതായ വിദ്യാർത്ഥിനിയെ ഗോവയിൽ നിന്നും കണ്ടെത്തി

 


പട്ടാമ്പി:  വല്ലപ്പുഴ ചൂരക്കോട്  നിന്നും കാണാതായ 15വയസ്സുകാരിയായ വിദ്യാർത്ഥിനിയെ ഗോവയിൽ നിന്നും കണ്ടെത്തി.

കുട്ടി ഗോവൻ പോലീസിന്റെ കസ്റ്റഡിയിലാണ്. നിലമ്പൂരിൽ നിന്ന് ഗോവയിലേക്ക് വിനോദയാത്ര പോയ സംഘത്തിലെ അധ്യാപകരാണ് കുട്ടിയെ തിരിച്ചറിഞ്ഞത്. തുടർന്ന് ഗോവ പോലീസിലും പട്ടാമ്പി പോലീസിലും വിവരം അറിയിക്കുകയായിരുന്നു.

തുടർ നടപടികൾക്കായി പട്ടാമ്പി പോലീസ് ഗോവയിലേക്ക് പുറപ്പെട്ടു.

 കഴിഞ്ഞ തിങ്കളാഴ്ചയാണ് കുട്ടിയെ കാണാതായത്.കുട്ടി പട്ടാമ്പി റെയിൽവേ സ്റ്റേഷനിൽ നിന്നും യൂണിഫോം മാറ്റി പോകുന്ന ദൃശ്യമാണ് അവസാനമായി ലഭിച്ചത്. കുട്ടിയുടെ ഒപ്പം സഞ്ചരിച്ചിരുന്ന ആളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടിരുന്നു.



Below Post Ad