ജിദ്ദ : മുപ്പത്തിയേഴ് വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന പാലക്കാട് ജില്ലാ കൂട്ടായ്മയുടെ മുൻ ജനറൽ സെക്രട്ടറിയും സ്ഥാപകരിലൊരാളും, വിവിധ സംഘടനാ പ്രവർത്തങ്ങളിലൂടെ ജനസേവനം നടത്തുകയും, ജീവകാരുണ്യ പ്രവർത്തനങ്ങളിലെന്നും മുൻപന്തിയിൽ നിൽക്കുകയും ചെയ്തിരുന്ന മുസ്തഫ തുറക്കലിന് (തൃത്താല) ജിദ്ദയിലെ പാലക്കാട് ജില്ലാ കമ്മറ്റിയുടെ സ്നേഹോപഹാരം നൽകി ആദരിച്ചു.
കഴിഞ്ഞ ദിവസം ജില്ലാ കൂട്ടായ്മ നടത്തിയ കുടുംബ സംഗമത്തിൽ വെച്ച് യാത്രയയപ്പ് നൽകാൻ തീരുമാനിച്ച ചടങ്ങിന് എത്താൻ കഴിയാത്തത് കൊണ്ട് കൂട്ടായ്മയിൽ നിന്നും റസാഖ് മൂളിപ്പറമ്പ് ഏറ്റുവാങ്ങിയ മെമെന്റോയാണ് നാട്ടിലേക്ക് മടങ്ങുന്ന അദ്ദേഹത്തിന്റെ വസതിയിലെത്തി ജില്ലാ കൂട്ടായ്മക്ക് വേണ്ടി വൈസ് പ്രസിഡന്റ് മുജീബ് തൃത്താലയും, എക്‌സിക്യുട്ടീവ് മെമ്പറായ റസാഖ് മൂളിപറമ്പും ചേർന്ന് മെമെന്റോ നൽകിയത്.
മൂന്ന് പതീറ്റാണ്ടിലേറെ ഒരേ കമ്പനിയിൽ സെയിൽമാനായിരുന്ന മുസ്തഫ തൃത്താല സാമൂഹ്യ രംഗത്ത് മുൻപന്തിയിൽ നിന്നിരുന്നു. പാലക്കാട് ജില്ലാ പ്രവാസി കൂട്ടായ്മയുടെ ജനറൽ സെക്രട്ടറി ആയും, കൂട്ടായ്മ രൂപകരിക്കുന്നതിൽ മുൻപന്തിയിൽ നിന്ന് പ്രവർത്തിക്കുകയും ചെയ്ത വ്യെക്തിക്കാണ് കൂട്ടായ്മയുടെ യാത്രയപ്പ് നൽകിയത്.
ഒഐസിസി ജിദ്ദ പാലക്കാട് ജില്ലാ കമ്മറ്റിയുടെ മുൻ പ്രസിഡന്റായും, തൃത്താല കൂട്ടായ്മയുടെ പ്രസിഡന്റും ചെയർമാനായും, ജിദ്ദയിലെ തന്നെ വ്യെത്യസ്ഥ സാമൂഹ്യ സാംസ്‌കാരിക രംഗത്തുള്ള മറ്റു സംഘടകളിലും സജീവമായും അദ്ദേഹം പ്രവത്തിച്ചിട്ടുണ്ട്. ഒഐസിസി പാലക്കാട് കൂട്ടായ്മയും, തൃത്താല മണ്ഡലം പ്രവാസി കൂട്ടായ്മക്കും തുടക്കം കുറിച്ചവരിൽ മുൻപന്തിയിൽ നിന്ന വ്യെക്തി കൂടിയാണ് മുസ്തഫ തൃത്താല.
ജനോപകാരങ്ങൾ കൂടുതലും മറ്റു ജനങ്ങളെ അറിയിക്കാതെ പാവപ്പെട്ടവരെ സഹായിക്കുക എന്നൊരു മനസ്സ് കൂടി അദ്ദേഹത്തിനുണ്ടായിരുന്നു. ജീവിതത്തിന്റെ പകുതിയിലേറെയും പ്രവാസ ജീവിതത്തിൽ ചിലവിട്ട് താഴെ തട്ടിൽ നിന്നും ഉയർന്നു വന്ന അദ്ദേഹം പ്രവാസ ലോകത്ത് പലർക്കും ജോലി ശരിയാക്കി കൊടുക്കാനും മനസ്സ് കാണിച്ചിരുന്നു. നാല് പതീറ്റാണ്ടിനടുത്ത് പ്രവാസ ജീവിതം തള്ളിനീക്കി ശിഷ്ടകാലം കുടുംബത്തോടൊപ്പം സന്തോഷത്തോടെ ജീവിക്കാൻ പോകുന്ന അദ്ദേഹത്തിന് നാട്ടിലും ഇത് പോലുള്ള പ്രവർത്തനങ്ങളിൽ സജീവമാകും എന്ന ഉറപ്പ് സുഹൃത്തുക്കൾക്ക് നൽകി കൊണ്ടാണ് നാട്ടിലേക്ക് പോയത്.