തൃത്താല: നാളെ (16.02.2025 ഞായറാഴ്ച) നടക്കുന്ന തൃത്താല ഫെസ്റ്റിന്റെ ഭാഗമായി വൈകീട്ട് 5 മുതൽ രാത്രി 10 വരെ തൃത്താല ഭാഗത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി തൃത്താലപോലീസ് അറിയിച്ചു.
ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയ സമയം പട്ടാമ്പി - ഞാങ്ങാട്ടിരി - തൃത്താല വഴി പടിഞ്ഞാറങ്ങാടി- എടപ്പാൾ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ സമാന്തരപാതയായ ഞാങ്ങാട്ടിരി- കൂറ്റനാട് -പടിഞ്ഞാറങ്ങാടി റൂട്ടിലും തിരിച്ചും
കൂറ്റനാട് ഭാഗത്ത് തൃത്താല റോഡിൽ വരുന്ന വാഹനങ്ങൾ മേഴത്തൂരിൽ നിന്ന് തിരിഞ്ഞ് മേഴത്തൂർ-കാക്കരാത്ത്പടി വഴിയും ആലൂർ ഭാഗത്ത്നിന്ന് പട്ടാമ്പി ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ വട്ടത്താണി വന്ന് തിരിഞ്ഞ് കക്കാട്ടിരി വഴിയും
പരുതൂർ മേഖലയിൽനിന്ന് വെള്ളിയാങ്കല്ല് പാലം വഴി വരുന്ന വാഹനങ്ങൾ തൃത്താല സ്കൂൾപരിസരത്ത് നിന്ന് തിരിഞ്ഞ് കൂടല്ലൂർ റൂട്ടിലും പോകണമെന്ന് തൃത്താലപോലീസ് അറിയിച്ചു.