വാഹനാപകടത്തിൽ പരിക്കുപറ്റി ചികിത്സയിലായിരുന്ന മാട്ടായ സ്വദേശി മരണപ്പെട്ടു

 


പട്ടാമ്പി : വാഹനാപകടത്തിൽ പരിക്കുപറ്റി ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി.

മാട്ടായ ഗ്രീൻ  വില്ലയിൽ താമസിക്കുന്ന അമ്മാനത്ത് പുത്തൻ പീടികയിൽ മുസ്തഫ മകൻ മുഹമ്മദ് ഷക്കീർ ( 27 ) ആണ് ഇന്ന് കാലത്ത് 7 മണിക്ക് തൃശ്ശൂർ മെഡിക്കൽ കോളേജിൽ വച്ച്  മരണപ്പെട്ടത്.

കഴിഞ്ഞ നവംബർ 17 ഞായറാഴ്ച രാത്രി പത്തുമണിയോടു കൂടി തിരുമിറ്റക്കൂട് ദുബായ് റോഡ് പരിസരത്ത് വച്ചായിരുന്നു അപകടം നടന്നത്. ആറങ്ങോട്ടുകര ഭാഗത്ത് നിന്നും മാട്ടായയിലെ തൻറെ വീട്ടിലേക്ക് ഇരുചക്ര വാഹനത്തിൽ വരികയായിരുന്ന മുഹമ്മദ് ഷക്കീറിനെ എതിരെ വന്ന കാറ്  ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. 

പരിക്ക് പറ്റിയ മുഹമ്മദ് ഷക്കീറിനെ ഉടൻതന്നെ പട്ടാമ്പി നിള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി അന്നുമുതൽ മരണംവരെ കോമയിൽ ആയിരുന്നു.

അവിവാഹിതനാണ് മുഹമ്മദ് ഷക്കീർ മാതാവ്: സുലൈഖ ഏക സഹോദര : അബ്ദുൽസലാം .

നടപടിക്രമങ്ങൾ പൂർത്തിയാക്കി മയ്യിത്ത് ഇന്ന് വൈകീട്ട്  കട്ടിൽമാടം മഹല്ല് പള്ളി ഖബർസ്ഥാനിൽ ഖബറടക്കും

Below Post Ad