മസ്‌കറ്റ് : ചങ്ങരംകുളം കോക്കൂർ സ്വദേശി വട്ടത്തൂർ വളപ്പിൽ വീട്ടിൽ ഡോക്ടർ നവാഫ് ഇബ്രാഹിം (34) ഒമാനിലെ ഇബ്രിക്ക് അടുത്ത് വാദി ധാം എന്ന സ്ഥലത്ത് ഒഴുക്കിൽപ്പെട്ട് മരണപ്പെട്ടു.
നവാഫ് ഇബ്രാഹിം ഒമാനിലെ നിസ്‌വ ആശുപത്രിയിലെ എമർജൻസി വിഭാഗത്തിലെ ഡോക്ടർ ആണ്.
മൃതദേഹം ഇബ്രി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയതായും കൂടെയുണ്ടായിരുന്ന ഭാര്യയും മകനും സുരക്ഷിതരാണെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.