പുലാമന്തോൾ: പുലാമന്തോൾ യുപിയിൽ കെ.എസ്.ആർ.ടി ബസ്സും ഇരുചക്ര വാഹനവും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു.പുലാമന്തോൾ തിരുത്ത് മരക്കാടത്ത് പറമ്പിൽ സഞ്ജയ് ആണ് മരണപ്പെട്ടത്.
കഴിഞ്ഞ ശനിയാഴ്ച സഞ്ജയ് ഓടിച്ചിരുന്ന സ്‌കൂട്ടർ KSRTC ബസ്സുമായി കൂട്ടിയിടിച്ച് അതീവ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു