തൃത്താല: മക്കയിലുണ്ടായ വാഹനാപകടത്തിൽ പള്ളിപ്പുറം സ്വദേശി മരിച്ചു. പള്ളിപ്പുറം നാടപറമ്പ് സ്വദേശി ഷാഹുൽ ഹമീദ്(46) ആണ് മരിച്ചത്.
മക്കയിലെ ഷൗക്കിയയിലെ കടയിലായിരുന്നു ജോലി ചെയ്തിരുന്നത്. ജോലി കഴിഞ്ഞ് റൂമിലേക്ക് പോകുമ്പോൾ റോഡ് മുറിച്ച് കടക്കവെ കാർ ഇടിക്കുകയായിരുന്നു.
സംഭവ സ്ഥലത്ത് തന്നെ മരിച്ചു.നടപടികൾ പൂർത്തിയാക്കി മൃതദേഹം മക്കയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
ഭാര്യ: വഹീദ, മക്കൾ: അബ്ദുൽ ബാസിത്ത്, ഫെമിത, ഫർസാന, മിസ് ബാഹ്