സ്വപ്ന സാക്ഷാൽക്കാരം; സഹയാത്ര കെട്ടിടം തുറന്നു.


 

കൂറ്റനാട്:ചാലിശേരിസഹയാത്ര ചാരിറ്റബിൾ സൊസൈറ്റിയുടെ പുതിയ കെട്ടിടം  തദ്ദേശ  മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു.സഹയാത്ര പ്രസിഡൻ്റ് വി.വി. ബാലകൃഷ്ണൻ അധ്യഷനായി .കെ പി സി സി നിർവ്വാഹക സമിതി അംഗം സിവിബാലചന്ദ്രൻ ഫിസിയോ തെറാപ്പി യൂണിറ്റ് ഉദ്ഘാടനം ചെയ്തു.

 ഹോം കെയർ ആവശ്യത്തിന് സൗജന്യമായി സംഭാവനയായി ലഭിച്ച വാഹനത്തിൻ്റെ താക്കോൽ   സി പി ഐ എം ഏരിയ സെക്രട്ടറി ടി പി മുഹമ്മദിൽ നിന്ന് ബ്ലോക്ക് വൈസ് പ്രസിഡൻ്റ്  പി.ആർ കുഞ്ഞുണ്ണി , വി.വി. ബാലകൃഷ്ണൻ എന്നിവർ ഏറ്റുവാങ്ങി. 

സഹയാത്ര സെക്രട്ടറി വാസുണ്ണി പട്ടാഴിയെ കുറിച്ച് ഡോ.കെജയരാജ് ചാലിശ്ശേരി തയ്യാറാക്കിയ ഞാൻ അങ്ങോട്ടു വരാം എന്ന പുസ്തകം സൊലെസ് ഫൗണ്ടർ  ഷീബ അമീറിന് നൽകിമന്ത്രി എംബി രാജേഷ് പ്രകാശനം ചെയ്തു.

നാസർ ടി ഹംസ , പെയിൻ്റിംഗ് , മാർബിൾ തൊഴിലാളികൾ എന്നിവരെ മന്ത്രി ആദരിച്ചു.പുസ്തക ചർച്ച , ജുഗൽബന്ദി  ,തായമ്പക    , പഞ്ചവാദ്യം , സൂഫി ഡാൻസ്  ,സംഗീത നിശ , സ്നേഹ വിരുന്ന് എന്നിവ ഉണ്ടായി.

വിശ്ഷിടാതിഥികളെ പഞ്ചവാദ്യത്തിൻ്റെ അകമ്പടിയോടെ വേദിയിലേക്ക് സ്വീകരിച്ചു ഒന്നരക്കോടി ചിലവിൽ 9000 ചതുരശ്രടിയിലാണ് ആധുനിക രീതിയിലുള്ള കെട്ടിടം പണികഴിച്ചിട്ടുള്ളത്.

സാമൂഹ്യ പ്രവർത്തകൻ ഡോ.സന്തോഷ് ഗീവർ ,മുഹമ്മദ്ഷാഫി ആലിക്കര , ചാലിശ്ശേരി പഞ്ചായത്ത് പ്രസിഡൻ്റ് വിജിഷ് കുട്ടൻ, പഞ്ചായത്തംഗം ഫാത്തിമത് സിൽജ,  അജയൻ ചാലിശ്ശേരി , ഹുസൈൻപുളിയഞ്ഞാലിൽ  , ടി എ രണദിവെ രാഷ്ട്രീയ കക്ഷി നേതാക്കൾ  എന്നിവർ സംസാരിച്ചു.


Below Post Ad