ബൈക്കിൽ എത്തിയ ആൾ വഴിയാത്രക്കാരിയുടെ സ്വർണ്ണമാല കവർന്നു

 


കുന്നംകുളം : ബൈക്കിൽ എത്തിയ ആൾ വഴിയാത്രക്കാരിയുടെ സ്വർണ്ണമാല കവർന്നു. ഇന്ന് വൈകിട്ട് 5 മണിയോടെ മരത്തംകോട് എകെജി നഗർ റോഡിൽ വച്ചായിരുന്നു സംഭവം. ഹെൽമറ്റ് തിരിച്ച് ബൈക്കിൽ എത്തിയ ആൾ പെട്ടെന്ന് വീട്ടമ്മയായ സ്ത്രീയുടെ  മാല പൊട്ടിച്ച് കടന്നുകളയുകയായിരുന്നു. 

ഇയാളുടെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. പോലീസ് അന്വേഷണം തുടങ്ങി, ഇയാളെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ കുന്നംകുളം  പോലീസ് സ്റ്റേഷനിൽ അറിയിക്കണമെന്ന് SHO . അറിയിച്ചു.

Contact 9497987134

9497980543

Below Post Ad