പട്ടാമ്പി:ബാത്ത്റൂമിൽ കുളിക്കുന്നതിനിടെ ഷോക്കേറ്റ് പട്ടാമ്പിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
മേലെ പട്ടാമ്പി കോളേജ് സ്ട്രീറ്റിൽ താമസിക്കുന്ന താവളം പറമ്പിൽ ഷാഹിദയുടെയും ഞാങ്ങാട്ടിരി വി ഐ പി സ്ട്രീറ്റിൽ താമസിക്കുന്ന പിണ്ണാക്കും പറമ്പിൽ റിയാസുദ്ധീന്റെയും മകൻ ജാസിം റിയാസ് (15) ആണ് ഷോക്കേറ്റ് മരിച്ചത്.
ഇന്ന് വൈകുന്നേരമാണ് സംഭവം.മേലെ പട്ടാമ്പിയിലെ ഉമ്മയുടെ വീട്ടിലെ ബാത്ത് റൂമിൽ നിന്നാണ് ഷോക്കേറ്റത്.
ആദ്യം പട്ടാമ്പി സ്വകാര്യ ഹോസ്പിറ്റലിലും തുടർന്ന് വാണിയംകുളം പി കെ ദാസ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
ഓങ്ങല്ലൂർ മൗണ്ട് ഹിറ ഇംഗ്ലീഷ് സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം തിങ്കളാഴ്ച ഖബറടക്കും