വിളയൂർ തൂതപുഴയിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി

 


പട്ടാമ്പി : വിളയൂർ തൂതപുഴയിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. പാലോളികുളമ്പ് കോഴിച്ചാമുറി ഉണ്ണികൃഷ്‌ണന്റെ മകൻ സജിലാണ് (24) മരിച്ചത്.

ബുധനാഴ്‌ച രാവിലെ വീട്ടിൽ നിന്നും പോയതായിരുന്നു. കാണാതായതോടെ നടത്തിയ തിരച്ചിലിലാണ് വ്യാഴാഴ്ച രാവിലെ പുഴയിലെ മാടായി കടവിൽ മൃതദേഹം കണ്ടെത്തിയത്.

Tags

Below Post Ad