ഡ്യൂട്ടിക്കിടയില്‍ മദ്യപാനം; പൊന്നാനിയില്‍ പൊലീസുകാരന് സസ്‌പെന്‍ഷന്‍

 


പൊന്നാനി: ഡ്യൂട്ടിക്കിടയില്‍ മദ്യപിച്ചെത്തിയ പൊന്നാനി പൊലീസ് സ്റ്റേഷനിലെ പോലീസുകാരനെതിരെ നടപടി. ഗ്രേഡ് എസ്.ഐ രാജേഷി നെയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി വിശ്വനാഥ് സസ്‌പെന്റ് ചെയ്തത്.

കഴിഞ്ഞ പതിനൊന്നാം തീയ്യതി  ഹൈവേ ഡ്യൂട്ടിക്കിടയില്‍ തിരൂര്‍ സി.ഐ നടത്തിയ പരിശോധനയിലാണ് ഗ്രേഡ് എസ്.ഐ  രാജേഷ് മദ്യപിച്ചെതായി കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ മെഡിക്കല്‍ പരിശോധനയില്‍ മദ്യപിച്ചതായി വ്യക്തമായി.


Below Post Ad