കോഴിക്കോട് - പാലക്കാട് ദേശീയപാതയില്‍ തിരൂര്‍ക്കാട് കെഎസ്ആര്‍ടിസി ബസും മിനി ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റു ചികിത്സയിലായിരുന്ന വണ്ടൂര്‍ സ്വദേശിയായ വിദ്യാര്‍ഥിനിയും മരിച്ചു. കൂരിക്കുണ്ട് പാറാഞ്ചേരി നൗഷാദിന്റെ മകള്‍ ഷന്‍ഫ (20) ആണ് പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. അപകടത്തില്‍ ഷന്‍ഫയുടെ തലയ്ക്കു ഗുരുതരമായി പരുക്കേറ്റിരുന്നു.
മണ്ണാര്‍ക്കാട് കോട്ടോപ്പാടം മേലെ അരിയൂര്‍ ചെറുവള്ളൂര്‍ വാരിയം ഹരിദാസ് വാരിയരുടെ മകള്‍ ശ്രീനന്ദ (21) ഇന്നലെ മരിച്ചിരുന്നു. മണ്ണാര്‍ക്കാട് യുണിവേഴ്‌സല്‍ കോളജ് അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥിയായിരുന്നു ശ്രീനന്ദ.
22 പേര്‍ക്കാണ് പരുക്കേറ്റിരുന്നത്. ഷന്‍ഫയുടെ കബറടക്കം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം വണ്ടൂര്‍ പള്ളിക്കുന്ന് ജുമാ മസ്ജിദില്‍ നടക്കും. കോഴിക്കോട്ടുനിന്നു പാലക്കാട്ടേക്കു പോയ ബസ് ആണ് അപകടത്തില്‍പ്പെട്ടത്.