വനിതാദിനത്തിൽ പുസ്തകങ്ങളുടെ  തോഴിയായി ചാലിശ്ശേരി സ്വദേശി ശാന്ത സ്ത്രീശക്തിയുടെ മാതൃക

 



മാർച്ച് 8  ലോകവനിതാദിനം.സ്ത്രീ ശക്തിയുടെ മാതൃക.കേരളസാഹിത്യ അക്കാദമിയിലെ ആദ്യ വനിത ചീഫ് ലൈബ്രേറേറിയൻ ചാലിശേരി സ്വദേശി ശാന്ത പി.കെ. വ്യതസ്ഥനാകുന്നു. വനിതാദിനത്തിൽ പുസ്തകങ്ങളുടെ  തോഴിയായി ശാന്ത സ്ത്രീശക്തിയുടെ മാതൃക സൃഷ്ടിക്കുകയാണ്

1956 ൽ നിലവിൽ വന്ന കേരള സാഹിത്യ അക്കാദമിയുടെ  69 വർഷത്തിന്റെ കാലയളവിൽ ചീഫ് ലൈബ്രേറിയനാകുന്ന ആദ്യ വനിതയാണ് ചാലിശ്ശേരി സ്വദേശിയായ ശാന്ത പി.കെ.(56)2007-ൽ ലൈബ്രേറിയൻ ഗ്രേഡ് IV ജോലിയിൽ പ്രവേശിച്ച ശാന്ത നീണ്ട 14 വർഷത്തിനു ശേഷം  2021 സെപ്തബറിൽ അക്കാദമി  ഫസ്റ്റ് ഗ്രേഡ് ലൈബ്രേറേറിയനായി.ഈ കാലങ്ങളിലെല്ലാം  ഈ തസ്തികയിൽ ഉണ്ടായിരുന്നത് പുരുഷമാരായിരുന്നു ഇത് മാറ്റിയാണ് ആദ്യ വനിത ലൈബ്രറേറിയനായത്

ചീഫ് ലൈബ്രറേറിയൻ ആയതിനു ശേഷം കഴിഞ്ഞ നാല് വർഷത്തിനിടെ അക്കാദമിയുടെ വെബ്സൈറ്റിൽ ലൈബ്രറി ക്കായി ഒരു പേജ് തുടങ്ങി ഇവിടുത്തെ ഒന്നരലക്ഷം പുസ്തകങ്ങളുടെ വിവരണങ്ങളും , ചരിത്രവും , ആനുകാലിങ്ങളും,  ഡിജിറ്റൈസേഷൻ ചെയ്തുകൊണ്ട് പുതുതലമുറക്ക് ഉപയോഗപ്രദമാക്കി.

ശാന്തയുടെ കഠിന പ്രയത്നം വായനയെ കൂടുതൽ ജനപ്രിയമാക്കാനും ഗവേഷകരെ പ്രോത്സാഹിപ്പിക്കാനും നവമാധ്യങ്ങളുടെ സാധ്യതകൾ ഉപയോഗപ്പെടുത്താനായത്  ആത്മനിവൃത്തിയായി.

ബാല്യത്തിൽ പുസ്തകങ്ങളുടെ ഇടയിൽ വളർന്ന ശാന്ത അക്കാദമിയുടെ ഉയർന്ന സ്ഥാനത്തേക്ക് എത്തിയപ്പോൾ ഗ്രന്ഥശാലകളെ പഠനത്തിന്റേയും അറിവിന്റേയും ക്ഷേത്രമായി കണ്ടു പിന്നീട് അക്ഷരങ്ങൾക്കിടയിലൂടെയായിരുന്നു  സഞ്ചാരം.

 1772 ൽ പ്രസിദ്ധീകരിച്ച സംക്ഷേപവേദാർത്ഥം എന്ന  മലയാളത്തിലെ ആദ്യ  പുസ്തകം ഉൾപ്പെടെ അക്കാദമിയിലെ അമൂല്യമായ താളിയോല ഗ്രന്ഥകളുടേയും , പുസ്തകളുടേയും പേരുകൾ ഓർത്തെടുക്കാനുള്ള അറിവിൻ്റെ ഖനിയാണ് ശാന്ത 

രാവിലെ 10 ന് ഓഫിസിലെത്തിയാൽ മൂന്ന് നിലകളിലായി സ്ഥിതി ചെയ്യുന്ന ഒന്നരലക്ഷത്തിലധികം സമ്പന്നമായ പുസ്തക ശേഖരണത്തിലേക്ക് എത്തി നോക്കും

റഫൻസിനായി ലൈബ്രറിയിലേക്ക് എത്തുന്നവരോടെല്ലാം സൗമ്യമായി ഇടപഴകി ആവശ്യമായ സഹായങ്ങൾ നൽകും.

അക്കാദമിയിൽ എത്തിയതോടെയാണ് പഠനകാലത്ത് വായിച്ചറിഞ്ഞ പുസ്തകങ്ങൾ എഴുതിയ വ്യക്തികളെ കാണാനും സൗഹൃദം നിലനിർത്താൻ കഴിഞ്ഞതുമാണ് മറക്കാൻ കഴിയാത്ത അനുഭവമെന്ന് ശാന്ത പറഞ്ഞു.

സുകുമാർ അഴീക്കോട് , എം.ടി. വാസുദേവൻനായർ , ഒ.എൻ.വി  കുറപ്പ് , നടനും കവിയുമായ മുല്ലനേഴി , എം. മുകുന്ദൻ , വൈശാഖൻ, അശോകൻ ചരുവിൽ , കെ.സച്ചിദാനന്ദൻ   , ബെന്യാമിൻ , സി.വി.ശ്രീരാമൻ തുടങ്ങിയ മഹാ പ്രതിഭകളെ അടുത്തറിയാനും അവരുടെ കൈയ്യോപ്പോടു കൂടിയ പുസ്തകങ്ങൾ ഇതിനകം ശേഖരിച്ച് സൂക്ഷിക്കുന്നുണ്ട്. 

ചാലിശ്ശേരി  സ്കൂൾ 1983 - 84 എസ്.എസ്. എൽ. സി. ബാച്ചിൽ ഏറ്റവും ഉയർന്ന വിദ്യാഭ്യാസം നേടിയ ശാന്തയെ നാൽപത് വർഷങ്ങൾക്കുശേഷം ജനുവരിയിൽ  സുകൃതം പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ സംഗമത്തിൽ  ക്ലാസുമുറികളിലെ വിനീതയായ ശാന്തക്ക് വലിയ ആദരവ്  നൽകി അനുമോദിച്ചു.

ചാലിശേരി പൊട്ടംകുളങ്ങര പരേതനായ കോരൻ - കാളി ദമ്പതിമാരുടെ അഞ്ച് മക്കളിൽ മൂന്നാത്തെ മകളായ ശാന്ത ചാലിശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നാണ് പ്രാഥമിക വിദ്യഭ്യാസം നേടിയത് തുടർന്ന് ഗുരുവായൂർ എൽ. എഫ് കോളേജിൽ നിന്ന് പ്രീഡിഗ്രിയും ബിരുദവും, കോഴിക്കോട് സർവകലാശാലയിൽ നിന്നായി എം എസ് സി (MSc )സുവോളജിയും , ലൈബ്രറി സയൻസ് ബിരുദവും നേടി , മാവേലിക്കര പീറ്റ് മെമ്മോറിയൽ കോളേജിൽ നിന്ന് ലൈഫ് സയൻസിൽ ബി.എഡ് (BEd) , സുവോളജിയിൽ സെറ്റ് , 2008 ൽ അണ്ണാമലൈ യൂണിവേഴ്സിറ്റിയിൽ നിന്ന് ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസിൽ ബിരുദാനന്തര ബിരുദവും , ഇതേ വിഷയതിൽ  യുജിസി നെറ്റ് പരീക്ഷയും പാസായി.

കൊടുങ്ങല്ലൂർ എം ഇ എസ് സ്കൂൾ , പട്ടാമ്പി ശ്രീ നീലകണ്ഠ സംസ്കൃത കോളേജ് , കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല  , കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയിലെ ഹോർട്ടിക്കൾച്ചറൽ കോളേജ് , ഒറ്റപ്പാലം മുനിസിപ്പൽ ലൈബ്രറി , കോഴിക്കോട് കിർത്താഡ്സ് , കുന്നംകുളം ഗവ: ഗേൾസ് സ്കൂൾ പ്ലസ് ടു അദ്ധ്യാപിക , പട്ടാമ്പി ഹൈസ്കൂൾ , കൊപ്പം കരുണ ടിടിഐ കോളേജ് ലക്ചറർ , വളാഞ്ചേരി മർക്സ് ടി ടി ഐ ലക്ച്ചറർ എന്നീ നിലകളിൽ വിവിധയിടങ്ങളിലെ സേവനത്തിനുശേഷമാണ് 2007 ഏപ്രിലിൽ കേരള സാഹിത്യ അക്കാദമിയിൽ ലൈബ്രേറിയൻ ഗ്രേഡ് ഫോർ ആയി ജോലി ലഭിച്ചത്. 2021 ൽ പ്രമോഷൻ ലഭിച്ചതോടെയാണ് അക്കാദമി രൂപീകൃതമായതിനു ശേഷം ഉള്ള ആദ്യ വനിത ചീഫ് ലൈബ്രറേറിയനായി മാറി പുതുചരിത്രമായത്

18 വർഷത്തെ സേവനത്തിനു ശേഷം മെയ് മാസം വിരമിക്കും. വിരമിച്ച ശേഷം ഏറെ ഇഷ്ടപ്പെടുന്ന  ഗ്ലാസ് പെയിൻ്റിംഗ് , ഫ്ലവർ മേക്കിങ്ങ് , ബോട്ടിൽ ആർട്ട് എന്നിവയിൽ സജീവമാക്കാനാണ് ആഗ്രഹം

 സോളമൻ മാണി ഭർത്താവാണ് , പി.ജി.ഡിപ്ലോമ ലോജിസ്റ്റിക് ആന്റ് സപ്ലൈ ചെയിൻ മാനേജ്മെന്റ് പി.ജി. ഡിപ്ലോമ  വിദ്യാർത്ഥിനി ലക്ഷ്മി സോളമൻ ഏക മകളാണ്.

Tags

Below Post Ad