കൂറ്റനാട് കലവറയുടെ ആറാം വാർഷികം ഏപ്രിൽ 25, 26, 27 തീയതികളിൽ

 


ജീവിതത്തിൻ്റെ സമഗ്ര മേഖലകളിലും പരിവർത്തനം ലക്ഷ്യമിട്ട് കൂറ്റനാട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കലാ സാംസ്കാരിക കാർഷിക കൂട്ടായ്മയായ കലവറയുടെ ആറാം വാർഷികം 'കാമ്പ്'  എന്ന പേരിൽ കാർഷിക കലയുത്സവമായി ആഘോഷിക്കും. 

ഏപ്രിൽ 25, 26, 27 തീയതികളിൽ വൈവിധ്യമാർന്ന പരിപാടികളോടെയാണ് വാർഷികം ആഘോഷിക്കുന്നതെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 

കലവറയിൽ മൂന്നാഴ്ചയായി കുട്ടികളുടെ നാടക പഠന ശില്പശാല നടന്നു വരുന്നുണ്ട്. ക്യാമ്പ് 24ന് സമാപിക്കും. ഏപ്രിൽ 25ന് വൈകുന്നേരം 5 മണിക്ക് ഉദ്ഘാടന സമ്മേളനം നടക്കും. പി.പി സുമോദ് എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും. കലവറയുടെ തെളിച്ചം അവാർഡ് വനം വകുപ്പുദ്യോഗസ്ഥനും കായിക താരവുമായ എം.പി മണിക്ക് വി.കെ ശ്രീരാമൻ സമ്മാനിക്കും.

വൈകുന്നേരം 6 മണിക്ക് ശാന്തി പ്രിയ ബാംഗ്ലൂർ ബാവുൾ സംഗീതം അവതരിപ്പിക്കും. 7 മണിക്ക് ബി.കെ ഹരിനാരായണൻ്റെ പ്രഭാഷണവും, 7.30ന് തൃശൂർ നാടക സൗഹൃദത്തിൻ്റെ രണ്ടു നാടകങ്ങളും അരങ്ങുണർത്തും.

 

26ന് ശനിയാഴ്ച രാവിലെ 10 മുതൽ ചിത്ര -ശിൽപ്പ രചനാ ക്യാമ്പ് തുടങ്ങും. ആർട്ടിസ്റ്റ് അജയൻ നേതൃത്വം നൽകും. 

4മണിക്ക് കാലാവസ്ഥാ വ്യതിയാനവും അതിജീവന സാധ്യതകളും എന്ന വിഷയത്തിൽ സെമിനാർ നടക്കും. 

6മണിക്ക് സാക്സോഫോൺ കച്ചേരി ഉണ്ടാവും. 7മണിക്ക് ഡോ. സി.പി ചിത്രഭാനു പ്രഭാഷണം നടത്തും. 7.30ന് വീരനാട്യവും 8മണിക്ക് രണ്ട് നാടകങ്ങളും അരങ്ങുണർത്തും.  


27ന് 4 മണിക്ക് പാലിയേറ്റീവ്

കെയർ രാഷ്ട്രീയം എന്ന വിഷയത്തിൽ സെമിനാർ നടക്കും. 6മണിക്ക് നടക്കുന്ന സമാപന സമ്മേളനം കെ.സി നാരായണൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് ചലച്ചിത്ര നടി ബീന ആർ.ചന്ദ്രൻ ഒറ്റ ഞാവൽ മരം അവതരിപ്പിക്കും. ആറങ്ങോട്ടുകര കലാപാഠശാലയും ലിറ്റിൽ എർത്ത് സ്കൂൾ ഓഫ് തിയേറ്ററും അരങ്ങുണർത്തും. മൂന്നു ദിവസവും വൈകുന്നേരം 5 മുതൽ ജൈവ ഭക്ഷണശാല പ്രവർത്തിക്കുമെന്ന്

ഭാരവാഹികളായ സി.എസ് ഗോപാലൻ,

എം.രഘുനാഥൻ, അരുൺലാൽ,

പി.വി ഷാജി, കെ.ജിഷ്ണു എന്നിവർ

അറിയിച്ചു.


Tags

Below Post Ad