കാർ പുറകോട്ട് എടുക്കവേ മതിലിൽ ഇടിച്ച് അപകടം;മതിൽ തകർന്നുവീണ് നാല് വയസുകാരിക്ക് ദാരുണാന്ത്യം.മൂന്ന് പേർക്ക് പരിക്ക് accideny

 



എടപ്പാൾ: എടപ്പാൾ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിനടുത്ത് കഴിഞ്ഞ ദിവസം രാത്രി 11.30ഓടെ വീടിനോട് നിർത്തിയിട്ടിരുന്ന കാർ അബദ്ധത്തിൽ പുറകോട്ട് എടുക്കവേ മതിലിൽ ഇടിച്ച് അപകടം

മതിൽ തകർന്നുവീണ് നാല് വയസുകാരിക്ക് ദാരുണാന്ത്യം. മൂന്ന് പേർക്ക് പരികേറ്റു.അപകടം നടന്ന ഉടനെ പരിക്കേറ്റ നാല് പേരെയും എടപ്പാളിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും  എടപ്പാൾ മഠത്തിൽ വീട്ടിൽ ജാബിറിന്റെ നാല് വയസുള്ള മകൾ അംറു ബിൻത് ജാബിർ മരണപ്പെട്ടു.

ഗുരുതര പരിക്ക് പറ്റിയ മഠത്തിൽ വീട്ടിൽ ഷാഹിറിന്റെ മകൾ  ആലിയയെ(5)കോട്ടക്കൽ മിംസ് ആശുപത്രിയിലേക്ക് മാറ്റി.അപകടത്തിൽ പരിക്കെറ്റ സിത്താര(46),സുബൈദ(61) എന്നിവർ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ  ചികിത്സയിലുണ്ട്.

ബന്ധുവായ യുവതി ഓടിച്ച കാർ ആണ് അപകടത്തിൽപ്പെട്ടത്.തറവാട്ടു വീട്ടിൽ വിരുന്നു സൽക്കാരം കഴിഞ്ഞു ബന്ധുക്കളെ യാത്രക്കാൻ നിന്നവരാണ് അപകടത്തിൽ പെട്ടത്.

Below Post Ad