എടപ്പാളിൽ പിന്നോട്ടെടുത്ത കാറിടിച്ച് നാല് വയസുകാരി മരിച്ചു

 




എടപ്പാളിൽ പിന്നോട്ടെടുത്ത കാറിടിച്ച് നാല് വയസുകാരി മരിച്ചു; സ്ത്രീക്ക് ​ഗുരുതര  പരിക്ക്, 3 പേർ ചികിത്സയിൽ

കാർ പിറകോട്ട് എടുത്തപ്പോൾ അബദ്ധത്തിൽ കുഞ്ഞിന്റെ ദേഹത്ത് കാർ കയറുകയായിരുന്നു. ജാബിറിന്റെ മകൾ അംറു ആണ് മരിച്ചത്.

ഓട്ടോമാറ്റിക് കാർ ആയിരുന്നു. കാർ പുറകോട്ട് എടുത്തപ്പോൾ സ്വീഡിൽ വന്ന് പുറകിലുള്ളവരെ ഇടിക്കുകയായിരുന്നു.
കുഞ്ഞിനെ ഉടനെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

മുറ്റത്തുണ്ടായ ബന്ധുവായ സ്ത്രീ ആലിയക്ക് ഗുരുതരമായി പരിക്കേറ്റു ഇവരെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിത്താര, സുബൈദ എന്നിവർ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.


Below Post Ad