കോഴിക്കോട് വാഹനാപകടത്തിൽ ആനക്കര സ്വദേശിനി മരിച്ചു.ആനക്കര ഹൈസ്‌കൂളിന് സമീപം താമസിക്കുന്ന മണിയുടെ ( മജീഷ്യൻ ) സഹോദരി മിനിമോളാണ് മരണപ്പെട്ടത്.
കഴിഞ്ഞ ദിവസം മകനുമൊത്ത് സ്‌കൂട്ടറിൽ യാത്ര ചെയ്യുമ്പോൾ പിറകിൽ വന്ന കാർ ഇവരുടെ വാഹനത്തിൽ ഇടിക്കുകയായിരുന്നു.
ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന മിനിയുടെ ജീവൻ വെന്റിലേറ്ററിന്റെ സഹായത്തിൽ നില നിൽക്കുകയായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് മരണം സ്ഥിതീകരിച്ചത്. വാഹനമോടിച്ചിരുന്ന മകന്റെ ആരോഹ്യനില മെച്ചപ്പെട്ടു വരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.
