കുമ്പിടി ദേശവിളക്ക് ഇന്ന്

 


ആനക്കര:കുമ്പിടി ദേശവിളക്ക് ഇന്ന് (ശനിയാഴ്ച). കുമ്പിടി ടൗണിൽ വൈകുന്നേരം മുതൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും. അന്നേദിവസം വൈകിട്ട് 4 മണി മുതൽ പഴയ ആനക്കര റോഡിലും വിളക്കുപന്തലിന് മുൻവശത്തുള്ള മെയിൻ റോഡിലും വാഹനങ്ങൾ പാർക്ക് ചെയ്യുവാൻ പാടുള്ളതല്ല.

 പാലക്കൊമ്പ് കുമ്പിടി ടൗണിൽ പ്രവേശിച്ചു കഴിഞ്ഞാൽ വാഹനങ്ങൾ കുമ്പിടി ടൗൺ ഒഴിവാക്കി മറ്റു റോഡുകൾ ഉപയോഗിച്ച് യാത്ര ചെയ്യേണ്ടതാണ്. കുറ്റിപ്പുറത്തുനിന്ന് വരുന്ന വാഹനങ്ങൾ യൂണിയൻ ഷെഡ് പരിസരത്തു നിന്നും തിരിഞ്ഞ് ആനക്കര വഴിയും കൂടല്ലൂരിൽ നിന്നും വരുന്ന വാഹനങ്ങൾ പന്നിയൂർ റോഡിൽ നിന്നും തിരിഞ്ഞ് നയ്യൂർ ആനക്കര വഴിയും യാത്ര ചെയ്യുക. 

ട്രാഫിക് വളണ്ടിയർമാരുടെ നിർദ്ദേശങ്ങൾ  പാലിക്കണമെന്ന് സംഘാടകർ അറിയിച്ചു





Below Post Ad